പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വിമാനടിക്കറ്റ് ബുക്കിങിനായി പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ന്യൂഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍ഡിസി) എന്ന പുതിയ ടെക്‌നോളജിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഇനി വളരെ പെട്ടെന്ന് തന്നെ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടെ എന്‍ഡിസി എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ മാറി. പുതിയ നീക്കത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് നൂറു ശതമാനം സുതാര്യത ഉറപ്പുനല്കി അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സഹായകമാകുമെന്ന് കമ്പനി അറിയിച്ചു.
ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റിയിലൂടെ പരമ്പരാഗത വിതരണ ചാനലുകളില്‍നിന്ന് വ്യത്യസ്തമായി തത്സമയം ഒട്ടനവധി കാര്യങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നതാണ് പ്രധാന സവിശേഷത. 'എന്‍ഡിസി നടപ്പിലാക്കുന്നത് എയര്‍ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ബുക്കിങ് അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' എന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.
എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും യാത്രക്കാര്‍ക്ക് എന്‍ഡിസിയിലൂടെ അറിയാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ലളിതവും സുതാര്യവുമായി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമാകും. ട്രാവല്‍ ഏജന്റുമാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി ndc.airindia.com എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
