/kalakaumudi/media/media_files/2025/11/22/malabar-2025-11-22-10-34-32.jpg)
ന്യൂഡല്‍ഹി: അന്താരാഷ്ട്ര-ആഭ്യന്തര വിമാനസര്‍വീസുകളില്‍ പുതുക്കിയ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ഇന്ത്യന്‍രുചികളും അന്താരാഷ്ട്രവിഭവങ്ങളും സമന്വയിപ്പിച്ചുള്ളതാണ് ഈ മെനു. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങിയ എല്ലാക്ലാസുകള്‍ക്കും പ്രത്യേകം ഓപ്ഷനുകളുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ (ഹീത്രോ), ന്യൂയോര്‍ക്ക്, മെല്‍ബണ്‍, സിഡ്നി, ടൊറാന്‍ഡോ, ദുബായ് എന്നീ റൂട്ടിലേക്കും മുംബൈയില്‍നിന്നും ബെംഗളൂരുവില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ ഇതിനോടകം നടപ്പാക്കി.
ഫസ്റ്റ്/ബിസിനസ് ക്ലാസിലുള്ളവര്‍ക്ക് മലബാര്‍ ചിക്കന്‍ കറിയും ബിരിയാണിയും മുതല്‍ വെജ് താലിയില്‍ ആവധി അന്‍ജീര്‍ പസന്ദ, നോണ്‍ വെജ് താലിയില്‍ ചിക്കന്‍ മസാല, സൗത്ത് ഇന്ത്യന്‍ പ്ലാറ്റര്‍ എന്നിവ ലഭിക്കും. പ്രീമിയം ഇക്കണോമി ക്ലാസിലുള്ളവര്‍ക്ക് രാജസ്ഥാനി ബേസന്‍ ചില്ല, മലായ് പാലക് കോഫ്ത എന്നിവയും കഴിക്കാന്‍കിട്ടും. ഇതുകൂടാതെ ജാപ്പനീസ്, കൊറിയന്‍, യൂറോപ്യന്‍, പശ്ചിമേഷ്യന്‍ ഫ്യൂഷന്‍ തുടങ്ങിയ പല അന്താരാഷ്ട്രവിഭവങ്ങളും ലഭിക്കും.
ജെന്‍സീകള്‍ക്കിഷ്ടപ്പെടുന്ന വിഭവങ്ങളും പ്രത്യേക ഡയറ്റ് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി 18-ലധികം സ്‌പെഷ്യല്‍ മീലുകളും എയര്‍ ഇന്ത്യ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ചുരുക്കംചില അന്താരാഷ്ട്ര എയര്‍ലൈനുകളിലേ ഇത്തരം ഡയറ്റ് ഓപ്ഷനുള്ളൂ. ഷെഫ് സന്ദീപ് കല്‍റയാണ് പുതിയ മെനു രൂപകല്‍പ്പന ചെയ്തത്.
വീഗന്‍, ഗ്ലൂട്ടന്‍-ഫ്രീ തുടങ്ങിയ ഡയറ്ററി ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക മെനു എയര്‍ ഇന്ത്യ ആപ്പിലൂടെ മുന്‍കൂട്ടി തിരഞ്ഞെടുക്കാം. അലര്‍ജിയുള്ളവര്‍ക്കായി പ്രത്യേക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പ്രാദേശികവും സീസണല്‍ ഉല്‍പ്പന്നങ്ങളും കൂടുതല്‍ ഉപയോഗിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
