എയര്‍ ഇന്ത്യ-വിസ്താര ലയനം നവംബറില്‍

ഉത്സവ യാത്രാ സീസണിലെ തിരക്ക് ബാധിക്കാതിരിക്കാനാണ് ലയനം ദീപാവലിക്ക് ശേഷമാക്കുന്നത്. ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞ് നവംബര്‍ ഒന്നിന് ശേഷമായിരിക്കും ലയനം.

author-image
anumol ps
New Update
flights

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ-വിസ്താര ലയനം ദീപാവലിക്ക് ശേഷം നടന്നേക്കും. ഉത്സവ യാത്രാ സീസണിലെ തിരക്ക് ബാധിക്കാതിരിക്കാനാണ് ലയനം ദീപാവലിക്ക് ശേഷമാക്കുന്നത്. ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞ് നവംബര്‍ ഒന്നിന് ശേഷമായിരിക്കും ലയനം.

രണ്ടു കമ്പനികളും ലയിക്കുന്നതോടെ വിസ്താര എയര്‍ലൈന്‍ ഇല്ലാതാകും. ഇതോടെ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി എന്ന നേട്ടം ലഭിക്കും. ഏറ്റവും വലിയ വിദേശ സര്‍വീസുകളുള്ള വിമാനക്കമ്പനിയായും എയര്‍ ഇന്ത്യ മാറും. ലയനത്തിന് മത്സര കമ്മിഷന്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയവയുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. കൂടാതെ, ജീവനക്കാര്‍ക്കായി വി.ആര്‍.എസ്. ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.

vistara flight air india express