ആഭ്യന്തരയാത്രയില്‍ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച് എയര്‍ഇന്ത്യ

ഇനിമുതല്‍ ഇക്കണോമിക് ക്ലാസിലെ 'ഇക്കണോമി കംഫര്‍ട്ട്,' 'കംഫര്‍ട്ട് പ്ലസ്' എന്നീ നിരക്കുകളിലെ യാത്രികര്‍ക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ.

author-image
anumol ps
New Update
air india

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകുന്ന ബാഗേജിന്റെ ഭാരം വെട്ടിക്കുറച്ച് എയര്‍ഇന്ത്യ. ഇനിമുതല്‍ ഇക്കണോമിക് ക്ലാസിലെ 'ഇക്കണോമി കംഫര്‍ട്ട്,' 'കംഫര്‍ട്ട് പ്ലസ്' എന്നീ നിരക്കുകളിലെ യാത്രികര്‍ക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ. നേരത്തേ ഇത് 20 കിലോയായിരുന്നു. എന്നാല്‍, 'ഇക്കണോമി ഫ്ലെക്സി'നു കീഴില്‍ ഉയര്‍ന്ന നിരക്ക് നല്‍കുന്ന യാത്രക്കാര്‍ക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം.

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്നപ്പോള്‍ നഷ്ടത്തിലായിരുന്ന എയര്‍ലൈനിനെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് പുതിയ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. 2022-ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുമുമ്പ് സൗജന്യ ബാഗേജ് അലവന്‍സ് 25 കിലോയിരുന്നു. ഇത് 2023-ല്‍ 20 കിലോയായി കുറച്ചു. ഇപ്പോള്‍ 15 കിലോയായി നിജപ്പെടുത്തിയതോടെ എയര്‍ ഇന്ത്യയുടെ സൗജന്യ ബാഗേജ് അലവന്‍സ് മറ്റ് എയര്‍ലൈനുകള്‍ക്കു തുല്യമായി.

 

air india express baggage limit