ഇനി ആകാശത്തും ഇന്റര്‍നെറ്റ്, സൗജന്യ  വൈഫൈ അവതരിപ്പിച്ച് എയര്‍ ഇന്ത്യ

വിമാനയാത്രയില്‍ സൗജന്യ വൈഫൈ സേവനം നല്‍കി എയര്‍ ഇന്ത്യ. രാജ്യത്ത് ആദ്യാമായാണ് ഒരു വിമാനക്കമ്പനി വിമാനയാത്രയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.

author-image
Athira Kalarikkal
New Update
airindia

Representational Image

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ സൗജന്യ വൈഫൈ സേവനം നല്‍കി എയര്‍ ഇന്ത്യ. രാജ്യത്ത് ആദ്യാമായാണ് ഒരു വിമാനക്കമ്പനി വിമാനയാത്രയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട എയര്‍ബസ് എ350, ബോയിങ് 787-9, തിരഞ്ഞെടുത്ത എയര്‍ബസ് എ 321നിയോ എയര്‍ക്രാഫ്റ്റ് എന്നിവയിലാണ് വിമാനത്തിനകത്തെ വൈഫൈ സൗകര്യം നല്‍കുന്നത്.

10000 അടിക്ക് മേല്‍ പ്രവര്‍ത്തിക്കുന്ന ഈ സേവനം ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഉപകരണങ്ങളില്‍ ഒരേ സമയം ലഭ്യമാകും. സൗജന്യമായി ലഭിക്കുന്ന വൈഫൈ സേവനം വിമാനയാത്ര ഉല്ലാസപ്രദമാക്കുന്നതിനൊപ്പം ബിസിനസ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ചീഫ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് ഡോഗ്ര പറയുന്നു.

സാറ്റലൈറ്റ് കണക്ടിവിറ്റി, ബാന്‍ഡ്വിഡ്ത്ത് ഉപയോഗം, ഫ്ളൈറ്റ് റൂട്ടുകള്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയ വിവിധ സാങ്കേതിക ഘടകങ്ങളെ ആശ്രയിച്ചിരിക്കും കണക്ടിവിറ്റി അനുഭവം. ഘട്ടംഘട്ടമായി മുഴുവന്‍ വിമാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി.

 

air india