പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കേരളം ആസ്ഥാനമായുള്ള ആദ്യ വിമാനക്കമ്പനി എയര്‍ കേരള വിമാന സര്‍വീസ് പ്രഖ്യാപിച്ചു. സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. ദുബൈയിലെ മലയാളി വ്യവസായികള്‍ ആരംഭിച്ചതാണ് സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എന്ന വിമാനക്കമ്പനി. ഇതോടെ ഗള്‍ഫിലേക്ക് കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് എന്ന ദീര്‍ഘകാല ആവശ്യവും യാഥാര്‍ഥ്യത്തിലെത്തി. മൂന്ന് വര്‍ഷത്തിലേക്കുള്ള പ്രവര്‍ത്തനാനുമതിയാണ് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. airkerala.com എന്ന ബ്രാന്റിലാണ് സര്‍വീസ് നടത്തുക.
നിലവില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നല്‍കിയത്. തുടക്കത്തില്‍ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ പറഞ്ഞു. കൊച്ചി ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവര്‍ത്തിക്കുന്നത്. എയര്‍ കേരളയുടെ വരവ് 350 ലധികം ആളുകള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
