അക്ഷയത്രിതിയ അടുക്കുന്നു, സ്വർണ വില ഇടിഞ്ഞു തന്നെ പ്രതീക്ഷയോടെ ഉപഭോക്താക്കൾ

ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040  രൂപയാണ്. കഴിഞ്ഞദിവസം സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു.

author-image
Anitha
New Update
flldfk,s

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഇന്നലെ 2200  രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040  രൂപയാണ്. 

ഭൗന്മാരാഷ്ട്രീയ പ്രശ്നങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞദിവസം സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്. 

Gold Rate Kerala gold rate