ആമസോണില്‍ കൂട്ടപ്പിരിച്ചുവിടലിന് നീക്കമെന്ന് റിപ്പോര്‍ട്ട് : 30,000 പേര്‍ തൊഴില്‍ ഭീഷണിയില്‍

ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ജോലിക്കാരെ പിരിച്ചുവിടാന്‍ നീക്കം നടത്തുന്നതെന്ന് സൂചനയുണ്ട് കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗവും നിലവിലുള്ള തൊഴിലാളികളുടെ തൊഴിലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

author-image
Biju
New Update
amazon

വാഷിംഗ്ടണ്‍ : ആമസോണ്‍ കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടലിന് നീക്കമെന്ന് റിപ്പോര്‍ട്ട് ആകെയുള്ള ജീവനക്കാരില്‍ 10 ശതമാനം  പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത റോയിസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു   

ആമസോണ്‍ തങ്ങളുടെ 350,000 കോര്‍പ്പറേറ്റ് ജീവനക്കാരില്‍ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അതായത്  35,000 പേര്‍ക്ക് തൊഴില്‍ ഭീഷണി. സാമൂഹ്യ മാധ്യമങ്ങളില്‍ ആമസോണിലെ കൂട്ട പിരിച്ചുവിടലിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. 

ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ജോലിക്കാരെ പിരിച്ചുവിടാന്‍ നീക്കം നടത്തുന്നതെന്ന് സൂചനയുണ്ട് കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗവും നിലവിലുള്ള തൊഴിലാളികളുടെ തൊഴിലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ പല ആശങ്കകളും ഉന്നയിക്കുന്നവര്‍ ഉണ്ട് ആമസോണിന്റെ ഈ നീക്കം നിലവിലെ ഈ ജീവനക്കാര്‍ക്ക് മാത്രമല്ല ജോലി അന്വേഷിക്കുന്ന മറ്റുള്ളവരെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരുണ്ട്.

ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍ ജോലി ഇല്ലാതാകുന്നതോടെ പലരും കുറഞ്ഞ ശമ്പളത്തില്‍  തൊഴില്‍ തേടേണ്ട സ്ഥിതി ഉണ്ടാകും ആമസോണ്‍ സിഇഒ ആന്‍ഡി ജാസി ജൂണില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തൊഴില്‍ വെട്ടിക്കുറവുകളെക്കുറിച്ചു സൂചനകള്‍ നല്‍കിയിരുന്നു.