പ്രതീകാത്മക ചിത്രം
കൊച്ചി: ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്ന് ആരംഭിക്കും. പ്രൈം ഡേ സെയില്‍ രണ്ട് ദിവസമാകും ഉണ്ടാകുക. ഫാഷന്‍ ആന്റ് ബ്ലൂട്ടി വിഭാഗത്തിലെ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണുള്ളത്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഹാന്‍ഡ്ബാഗ്, ബ്യൂട്ടി പ്രോഡക്ട്, ലഗേജ്, ജുവലറി, വാച്ചുകള്‍ മുതലായവയെല്ലാം മികച്ച വിലയില്‍ സ്വന്തമാക്കാം. കൂടാതെ നിബന്ധനകളോടെ യുപിഐ പേമെന്റുകള്‍ക്കും ഐസിഐസി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും അത്യാകര്‍ഷകമായ ഡീല്‍. ഇതിനോടൊപ്പം തന്നെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ആമസോണ്‍ പേ ഐസിസിഐസി ക്രെഡിറ്റ് കാര്‍ഡിന് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കുന്നു.