ഉത്സവ സീസണ്‍; വില്‍പ്പന ഫീസ് കുറച്ച് ആമസോണ്‍

ഹോം ഫര്‍ണിഷിങിന് 9 %, ഇന്‍ഡോര്‍ ലൈറ്റിങിന് 8 %, ഹോം പ്രൊഡക്ട്‌സിന് 8 % എന്നീ നിരക്കു കുറവുണ്ടാകും.

author-image
anumol ps
New Update
amazon

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



 

തിരുവനന്തപുരം: ഉത്സവ സീസണു മുന്നോടിയായി ആമസോണ്‍ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ വിവിധ വിഭാഗങ്ങളിലെ വില്‍പന ഫീസ് ഗണ്യമായി കുറച്ചു. ഉല്‍സവ കാലത്ത്  വില്‍പനക്കാരുടെ ബിസിനസ് വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ നീക്കം.  മൂന്നു ശതമാനം മുതല്‍ 12 ശതമാനം വരെ കുറവാണ് വരുത്തിയിരിക്കുന്നത്.  500 രൂപയ്ക്ക് താഴെ വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണകരമാകും. ഹോം ഫര്‍ണിഷിങിന് 9 %, ഇന്‍ഡോര്‍ ലൈറ്റിങിന് 8 %, ഹോം പ്രൊഡക്ട്‌സിന് 8 % എന്നീ നിരക്കു കുറവുണ്ടാകും.

amazon