എസ്ബിഐയുടെ അമൃത് കലശ് പദ്ധതിയില്‍ ഇനിയും നിക്ഷേപിക്കാം

ഉപഭോക്താക്കള്‍ക്ക് ഇനി സെപ്തംബര്‍ 30 വരെ നിക്ഷേപിക്കാം.

author-image
anumol ps
New Update
sbi

പ്രതീകാത്മക ചിത്രം

 

 



ന്യൂഡല്‍ഹി: എസ്ബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് പദ്ധതിയില്‍ നിക്ഷേപിക്കാനുള്ള സമയപരിധി നീട്ടി. ഉപഭോക്താക്കള്‍ക്ക് ഇനി സെപ്തംബര്‍ 30 വരെ നിക്ഷേപിക്കാം. മുമ്പ് നല്‍കിയിരുന്ന സമയപരിധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. ഇതാണ് നീട്ടിയത്.   

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്  ഉയര്‍ന്ന പലിശനിരക്കാണ് എസ്ബിഐ  വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകര്‍ക്ക് 7.60 ശതമാനം നിരക്കിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് .50 ശതമാനം കൂടുതല്‍ നിരക്കിലും പലിശ നല്‍കുന്നു.

sbi amrath kalash scheme