അനില്‍ അയിരൂർ
എറണാകുളം: വ്യവസായ മേഖലയിലെ സംരംഭങ്ങളെ മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മെന്ററായി അനില്‍ അയിരൂറിനെ തിരഞ്ഞെടുത്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അനില്‍ അയിരൂർ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ഗുണം ചെയ്യുമെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന ടെലിവിഷന്‍ ചാനലുകളില്‍ മിക്കതും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബഹുമുഖ മാധ്യമ വ്യക്തിത്വമാണ് അനില്‍ അയിരൂര്‍. ഒരു ബ്രാന്‍ഡ് ഇന്നൊവേറ്റര്‍ കൂടിയായ അനില്‍ അയിരൂര്‍ മൈ ജി, സൈലം, കിവി, ടാല്‍റോപ് എന്നീ സ്ഥാപനങ്ങളുടെ പരിണാമത്തിലും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ബാര്‍ക് ടെക്നിക്കല്‍ കമ്മിറ്റിയിലെ മുന്‍ അംഗമായ അദ്ദേഹം ദുബായ് എക്സ്പോ 2020 ലെ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.
മലയാള ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് മേഖലയിൽ ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തയാളാണ് അനില്‍ അയിരൂര്‍. ടെലിവിഷന്‍ വ്യവസായത്തിന്റെ സാങ്കേതിക തികവ് അനിൽ മുൻപന്തിയിലേക്ക് കൊണ്ടുവന്നതിലും അനിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.