അപാര്‍ ശക്തി ഗ്രീന്‍ വയര്‍ ' കേരള വിപണിയില്‍

അപാര്‍ ഇന്‍ഡസ്ട്രീസ് തങ്ങളുടെ ഏറ്റവും നൂതന ഉല്‍പന്നമായ ' അപാര്‍ ശക്തി ഗ്രീന്‍ വയര്‍ ' കേരള വിപണിയില്‍ അവതരിപ്പിച്ചു.

author-image
Sreekumar N
New Update
apar

അപാര്‍ ഇന്‍ഡസ്ട്രീസ് തങ്ങളുടെ ഏറ്റവും നൂതന ഉല്‍പന്നമായ ' അപാര്‍ ശക്തി  ഗ്രീന്‍ വയര്‍ ' കേരള വിപണിയില്‍ അവതരിപ്പിച്ചു.
  കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അപാര്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ  ശശി അമിന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ റീജണല്‍ സെയില്‍സ് ഡി.ജി.എം ഷിബിന്‍ ജോസ്, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈലജ ചോപ്ര, നോര്‍ത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ പി. അഭിജിത്,  സൗത്ത്  കേരള ഏരിയ സെയില്‍സ് മാനേജര്‍ വി.കെ ആദര്‍ശ്,  മധ്യകേരള ഏരിയ സെയില്‍സ് മാനേജര്‍ മുഹമ്മദ് ഇഷാക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ' അപാര്‍ ശക്തി ഗ്രീന്‍ വയര്‍ ' കേരള വിപണിയില്‍  അവതരിപ്പിച്ചത്.
 99.97 ശതമാനം ശുദ്ധമായ ചെമ്പില്‍ തീ, ചൂട്, പുക, വിഷവാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും  മികച്ച സംരക്ഷണം നല്‍കുന്ന വിധത്തിലാണ് ആധുനിക കാലഘട്ടത്തിലെ വയറിംഗ് മേഖല നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്ന വിധത്തില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി' അപാര്‍ ശക്തി ഗ്രീന്‍ വയര്‍ ' നിര്‍മ്മിച്ചിരിക്കുന്നതെന്ന്  അപാര്‍ ഇന്‍ഡസ്ട്രീസ്  സി.ഇ.ഒ.ശശി അമിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

. പൂര്‍ണ്ണ സുരക്ഷ, പരിസ്ഥിതി സൗഹൃദം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി നൂറു ശതമാനം റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതും പൂര്‍ണ്ണമായും ലെഡ്ഫ്രീയുമാണ് അപാര്‍ ശക്തി ഗ്രീന്‍ വയറുകളെന്നും സി.ഇ.ഒ. വ്യക്തമാക്കി. അപാറിന്റെ ലൈറ്റ് ഡ്യൂട്ടി കേബിള്‍(എല്‍ഡിസി) നിര  ഇ-ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതും 70 വര്‍ഷം വരെ കാലാവധി ഉള്ളതുമായ അപാര്‍ അണുശക്തി ഫയര്‍ പ്രൊട്ടക്റ്റ്, 50 വര്‍ഷം വരെ ആയുസുള്ള  അപാര്‍ അണുശക്തി എന്നീ പ്രീമിയം വയറിംഗ് നിരയിലേയ്ക്കാണ് അപാര്‍ ശക്തിയും എത്തുന്നതെന്നും  ശശി അമിന്‍ പറഞ്ഞു. 1958 ല്‍ പ്രവര്‍ത്തനമാരംഭിച്ച അപാര്‍ ഇന്‍ഡസ്ട്രീസ് സ്പെഷ്യല്‍ കേബിളുകള്‍, പോളിമര്‍, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ആഗോള തലത്തിലെ മുന്‍നിര കമ്പനിയാണ്.