സൈന്യത്തിനായി 150 ഹൈ മൊബിലിറ്റി  വാഹനങ്ങള്‍ നിര്‍മിക്കാന്‍ ബെമ്ല്‍

എച്ച്എംവികള്‍ പ്രധാനമായും ബെമ്ലിന്റെ പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റിലും മൈസൂരു പ്ലാന്റിലുമാണു നിര്‍മിക്കുന്നത്.

author-image
Jayakrishnan R
New Update
army

പാലക്കാട്: കാര്യക്ഷമതയില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ടുപോവുന്നതിനിടെ പൊതുമേഖലാ സ്ഥാപനമായ ബെമ്ലിന് 150 യൂണിറ്റ് 6 ഃ 6 ഹൈ മൊബിലിറ്റി വാഹനങ്ങളുടെ (എച്ച്എംവി) ഓര്‍ഡര്‍ ലഭിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നാണ് 293.81 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചത്.
എച്ച്എംവികള്‍ പ്രധാനമായും ബെമ്ലിന്റെ പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റിലും മൈസൂരു പ്ലാന്റിലുമാണു നിര്‍മിക്കുന്നത്. കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചതോടെ പ്രവര്‍ത്തനസൗകര്യത്തിനായി മറ്റു യൂണിറ്റുകളിലും നിര്‍മാണം നടത്തും. 6 ഃ 6 വാഹനങ്ങള്‍ അത്യന്തം പ്രയാസമുള്ള പ്രദേശങ്ങളില്‍ സഞ്ചരിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. പര്‍വതപ്രദേശങ്ങളിലും അതിശൈത്യ  ഉഷ്ണ കാലാവസ്ഥയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയുടെ പ്രതിരോധഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ബെമ്ല്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ടെന്നു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശന്തനു റോയ് പറഞ്ഞു.

Bussiness