/kalakaumudi/media/media_files/2024/12/27/hLbQQYlTBWJbCiw3cZbX.jpg)
Representational Image
കുടിശ്ശിക വരുത്തിയ നികുതിദായകര്‍ക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്. 40,000 നികുതിദായകര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ടിഡിഎസ്, ടിസിഎസ് കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആദായനികുതി വകുപ്പ്. 2022 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതി കുടിശ്ശിക വരുത്തിയ 40,000 നികുതിദായകരെ ഇത് ബാധിച്ചേക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 40 എ (ഐഎ) പ്രകാരമാണ് നടപടി. ആവര്‍ത്തിച്ച് നികുതി ഇനത്തില്‍ കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും നികുതി കിഴിവുകളിലെ ആവര്‍ത്തിച്ചുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ടിഡിഎസ് വീഴ്ചകള്‍ തിരിച്ചറിയുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് 16 പോയിന്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേകം, ഡാറ്റാ അനലിറ്റിക്‌സ് ടീം സൂക്ഷ്മപരിശോധനയ്ക്കായി അത്തരം നികുതിദായകരുടെ ഒരു സമഗ്രമായ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 13 നാണ് പുതിയ ആദായ നികുതി ബില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ ലളിതവത്കരിച്ചുകൊണ്ടുള്ളതാണ് പുതിയ ബില്‍.