അരുണ്‍ ശ്രീനിവാസ് മെറ്റ ഇന്ത്യ മേധാവി

മുന്‍ മേധാവി സന്ധ്യ ദേവനാഥന്‍ സൗത്ത് ഈസ്റ്റ് ഏഷ്യ മേധാവിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

author-image
Sneha SB
New Update
ARUN SRINIVAS

മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്ത്യ ഹെഡും മാനേജിങ് ഡയറക്ടറുമായി അരുണ്‍ ശ്രീനിവാസിനെ നിയമിച്ചു. ജൂലൈ 1നു ചുമതലയേല്‍ക്കും. മുന്‍ മേധാവി സന്ധ്യ ദേവനാഥന്‍ സൗത്ത് ഈസ്റ്റ് ഏഷ്യ മേധാവിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കമ്പനിയുടെ ആകെ ബിസിനസ്, ഇന്നവേഷന്‍സ്, വരുമാനം, വളര്‍ച്ച തുടങ്ങിയവയായിരിക്കും ചുമതലകള്‍. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഒല, റിബോക് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ആഡ്സ് ബിസിനസ് ഇന്‍ ഇന്ത്യ മേധാവിയാണ്.

Meta