വാസന്‍ ഐ കെയറിനെ ഏറ്റെടുത്ത് എ.എസ്.ജി ഗ്രൂപ്പ്

കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വാസന്‍ ഐ കെയര്‍ പ്രവര്‍ത്തിക്കുന്നത്.

author-image
anumol ps
New Update
vasan eye care

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: നേത്ര പരിചരണ ആശുപത്രി ശ്യംഖലയായ വാസന്‍ ഐ കെയറിനെ എ.എസ്.ജി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. രാജസ്ഥാന്‍ ആസ്ഥാനമായാണ് എ.എസ്.ജി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരിലാകും അറിയപ്പെടുക. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് എഎസ്ജി ഗ്രൂപ്പ്. 

നിലവില്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലെ 83 നഗരങ്ങളിലാണ് എ.എസ്.ജിയുടെ സാന്നിധ്യമുള്ളത്. രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 150 ശാഖകളും 600ലധികം നേത്രരോഗ വിദഗ്ധരുമായി വിവിധ ആശുപത്രികളിലായി സേവനമനുഷ്ഠിക്കുന്നത്. 

കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വാസന്‍ ഐ കെയര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രോഗികള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ്, എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം തുടങ്ങിയ സേവനങ്ങളും ലഭിക്കുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് സര്‍ജറി, കാഴ്ച പുനരധിവാസ സേവനങ്ങള്‍, ന്യൂറോ-ഓഫ്താല്‍മോളജി, യുവെയ്റ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങളെല്ലാം താങ്ങാനാകുന്ന ചിലവില്‍ ലഭ്യമാക്കുമെന്നും ഇതോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്രചികിത്സകള്‍ ഉള്‍പ്പെടെ 24 മണിക്കൂര്‍ സേവനവും രോഗികള്‍ക്കായി പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

vasan eye care asg group