മുത്തൂറ്റ് മൈക്രോഫിന്റെ ആസ്തി 12,193.50 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 2.74 മടങ്ങായും വര്‍ധിച്ചു.  

author-image
anumol ps
New Update
microfin

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: മൈക്രോ ഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ ആസ്തികളില്‍ വര്‍ധനവ്. 2023-24 സാമ്പത്തിക വര്‍ഷം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,193.50 കോടി രൂപയായാണ് വര്‍ധിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 2.74 മടങ്ങായും വര്‍ധിച്ചു.  


കമ്പനിയുടെ മൊത്ത വരുമാനം 2,285.49 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1,446.34 കോടി രൂപയായിരുന്നു. 58.02 ശതമാനമാണ് വര്‍ധനവ്. അറ്റ പലിശ വരുമാനം 1,361.10 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 874.40 കോടി രൂപയായിരുന്നു. 55.66 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 174.32 ശതമാനം വളര്‍ച്ചയോടെ 163.89 കോടി രൂപയില്‍ നിന്നും 449.58 കോടി രൂപയായി ഉയര്‍ന്നു. 

2023-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.29 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2.97 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.60 ശതമാനമായിരുന്ന  അറ്റ നിഷ്‌ക്രിയ ആസ്തി 0.35 ശതമാനവുമായി. ആര്‍ഒഎ ഇരട്ടിയായി വളര്‍ന്ന് 4.19 ശതമാനത്തിലെത്തി.

2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 45.80 ശതമാനം വര്‍ധിച്ച് 653.42 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 448.17 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം  47.02 ശതമാനം വര്‍ധിച്ച് 272.11 കോടി രൂപയില്‍ നിന്നും 400.06 കോടി രൂപയിലെത്തി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 94.56 കോടി രൂപയില്‍ നിന്നും 26.65 ശതമാനം വര്‍ധിച്ച് 119.76 കോടി രൂപയായി.

ഗ്രാമീണ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വനിതാ സംരംഭകര്‍ക്ക് മൈക്രോ വായ്പകള്‍ ലഭ്യമാക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്. 

Muthoot Microfin assest