250,000 ഡോളര്‍ സമ്മാനം: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളറാണ്.രജിസ്റ്റേഡ് നഴ്സുമാര്‍ക്ക് 2025 ഫെബ്രുവരി 10 വരെ www.asterguardians.comലൂടെ അപേക്ഷ സമര്‍പ്പിക്കാം. ആഗോള തലത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

author-image
Prana
Updated On
New Update
gvUN6cHnIMqARUW6vVw3

mims

കോഴിക്കോട് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളറാണ്.രജിസ്റ്റേഡ് നഴ്സുമാര്‍ക്ക് 2025 ഫെബ്രുവരി 10 വരെ www.asterguardians.comലൂടെ അപേക്ഷ സമര്‍പ്പിക്കാം. ആഗോള തലത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരസ്‌കാരത്തിന്റെ നാലാം പതിപ്പാണ് ഇത്തവണ നടക്കാന്‍ പോവുന്നത്. മെഡിക്കല്‍ മേഖലകളിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും ആരാഗ്യപരിപാലന രംഗത്തിന് നല്‍കിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം.രോഗീ പരിചരണം, നഴ്‌സിങ്ങ് നേതൃപാഠവം, നഴ്സിങ്ങ്് വിദ്യാഭ്യാസം, സാമൂഹ്യ സേവനം (കമ്യൂണിറ്റി സര്‍വീസ്), നുതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ നഴ്സുമാര്‍ക്ക് അപേക്ഷയില്‍ വിശദീകരിക്കാം.പ്രൈമറി മേഖലയിലും, സെക്കണ്ടറി മേഖലകളിലും നടത്തിയ ബഹുമുഖ പ്രയത്നങ്ങളും പരാമര്‍ശിക്കാം.അപേക്ഷ സ്വതന്ത്ര ജൂറിയും ഏണസ്റ്റ് & യംഗ് എല്‍എല്‍പിയും അവലോകനം ചെയ്യും.സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി ലഭിച്ച അപേക്ഷകള്‍ അവലോകനം നടത്തി 10 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. കൂടുതല്‍ അവലോകനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് 2025 മെയ് മാസത്തില്‍  അന്തിമ വിജയിയെ നിര്‍ണ്ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. ആഗോള നഴ്‌സിങ്ങ് സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കുന്ന മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ്് അവാര്‍ഡ് ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഓരോ പതിപ്പും പ്രതിരോധശേഷിയുടെയും നവീകരണത്തിന്റെയും പരിചരണത്തിന്റെയും അസാധാരണമായ കഥകള്‍ വെളിപ്പെടുത്തുന്നതാണ്. ഇത് നഴ്സിങ്ങ് സമൂഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ബഹുമാനിക്കുന്നത് തുടരാന്‍ പ്രചോദനമാണെന്നും ഡോ.ആസാദ് മൂപ്പന്‍ വ്യക്തമാക്കി. ആരോഗ്യ സംരക്ഷണത്തിനുള്ള നഴ്‌സുമാരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനൊപ്പം, രോഗി പരിചരണം, നേതൃത്വം, നവീകരണം എന്നിവയില്‍ മികവിന്റെ പുതിയ ഉയരങ്ങളിലെത്താന്‍ അടുത്ത തലമുറയെ ഈ പുരസ്‌ക്കാര വേദി പ്രചോദിപ്പിക്കുന്നു. നഴ്‌സുമാരുടെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്നതിലും അവരുടെ സമര്‍പ്പണത്തെ ആഘോഷിക്കുന്നതിലും ഭാവിയിലെ നേതൃസ്ഥാനങ്ങളിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താനാവുന്നതിലും അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 മെയ് മാസത്തില്‍ ദുബായില്‍ നടന്ന അവാര്‍ഡിന്റെ ആദ്യ പതിപ്പില്‍ കെനിയയില്‍ നിന്നുള്ള നഴ്‌സ് അന്ന ഖബാലെ ദുബെയാണ് അവാര്‍ഡ് നേടിയത്. 2023 ലെ രണ്ടാം പതിപ്പിന്റെ വിജയിയായി യുകെയില്‍ നിന്നുള്ള നഴ്‌സ് മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. 202ലധികം രാജ്യങ്ങളില്‍ നിന്നായി 78,000ലധികം അപേക്ഷകള്‍ ലഭിച്ച 2024-ലെ ഇന്ത്യയില്‍ നടന്ന അവാര്‍ഡിന്റെ മൂന്നാം പതിപ്പില്‍ വിജയിയായത് നഴ്‌സ് മരിയ വിക്ടോറിയ ജുവാനാണ്. ഫിലിപ്പൈന്‍സിലെ, ഫിലിപ്പൈന്‍ ആര്‍മി ഹെല്‍ത്ത് സര്‍വീസസിലെ കണ്‍സള്‍ട്ടന്റായ് മരിയ, ഫിലിപ്പൈന്‍സിലെ സായുധ സേനയിലെ (എഎഫ്പി) എയറോമെഡിക്കല്‍ ഒഴിപ്പിക്കല്‍ സംവിധാനത്തിന് നേതൃത്വം നല്‍കി. ദ്രുതഗതിയില്‍ പലായനം ചെയ്യാനും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി നേരത്തെയുള്ള ചികിത്സ ലഭ്യമാക്കാനും ഈ സംവിധാനം സഹായിച്ചു. പ്രത്യേകിച്ച് സംഘര്‍ഷ മേഖലകളില്‍ അതിജീവന നിരക്ക് മെച്ചപ്പെടുത്താനും ഇത് സഹായിച്ചു. മണ്ണൊലിപ്പും ജലമലിനീകരണവും ചെറുക്കുന്നതിന് വെറ്റിവര്‍ ഗ്രാസ് സാങ്കേതികവിദ്യ സമന്വയിപ്പിച്ച് പരിസ്ഥിതി ആരോഗ്യ ഉദ്യമങ്ങള്‍ക്കും അവര്‍ തുടക്കമിട്ടിട്ടുണ്ട്.

 

award