/kalakaumudi/media/media_files/2025/04/24/RdJsRPzh3QMP250VwTkw.jpg)
Aster Mims
കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള നിര്‍ദ്ദിഷ്ട ലയനത്തിന് അംഗീകാരം നല്‍കി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). ഏപ്രില്‍ 15ന് നടന്ന യോഗത്തില്‍ 2002ലെ കോമ്പറ്റീഷന്‍ ആക്ട് സെക്ഷന്‍ 31(1) കീഴിലാണ് ലയനം അംഗീകരിച്ചത്. ലയനത്തിന് ശേഷം ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ആസ്റ്റര്‍ പ്രൊമോട്ടേഴ്‌സും ബ്ലാക്ക്‌സ്റ്റോണും സംയുക്തമായി നിയന്ത്രിക്കും. ഇതോടെ, രാജ്യത്തുടനീളം ഉന്നത നിലവാരമുള്ള വൈദ്യ പരിചരണം വ്യാപിപ്പിക്കുക എന്ന പൊതു കാഴ്ചപ്പാടുള്ള രണ്ട് മുന്‍നിര ആരോഗ്യ സംരക്ഷണ ദാതാക്കള്‍ ഒത്തുചേരും.
' ലയനം പൂര്‍ത്തിയാകുന്നതിന്, സി.സി.ഐ അംഗീകാരം സുപ്രധാന നാഴികക്കല്ലാണ്. റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യയും തമ്മിലുള്ള ലയനം വെറും റിസോഴ്‌സുകള്‍ ഏകീകരിക്കുക എന്നതല്ല, മറിച്ച് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലകളില്‍ ഒന്ന് കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാട്, വൈദഗ്ദ്ധ്യം, പ്രതിബദ്ധത എന്നിവയുടെ കൂടിച്ചേരലാണ്. ആരോഗ്യ സംരക്ഷണ ലഭ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പൊതു കാഴ്ചപ്പാടിന്റെയും കൂട്ടായ കഴിവിന്റെയും ശക്തിയെയാണ് ഈ അംഗീകാരം തുറന്നുകാട്ടുന്നത്. ആസ്റ്ററിന്റെയും ക്വാളിറ്റി കെയറിന്റെയും വിപുലമായ ശൃംഖലകളുടെയും പ്രവര്‍ത്തന വൈദഗ്ധ്യത്തിന്റെയും ഈ ഒത്തുചേരല്‍ ലോകോത്തര ആരോഗ്യ സംരക്ഷണം എല്ലാവര്‍ക്കും നല്‍കുന്നതിനും നൂതനമായ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രോഗികളുടെ ചികിത്സാഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തും. ആരോഗ്യ സംരക്ഷണത്തില്‍ ഒരു പുതിയ യുഗത്തിന് നമ്മള്‍ ഒരുമിച്ച് വേദിയൊരുക്കുകയാണ്.' ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ലയനത്തിന് ശേഷം ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന് ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, കിംസ്‌ഹെല്‍ത്ത്, എവര്‍കെയര്‍ എന്നിങ്ങനെ നാല് മുന്‍നിര ബ്രാന്‍ഡുകളുടെ സംയോജിത പോര്‍ട്ട്‌ഫോളിയോ ഉണ്ടായിരിക്കും. 27 നഗരങ്ങളിലായി 38 ആശുപത്രികള്‍, 10150ലേറെ കിടക്കകള്‍ എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളിലൊന്നായി ലയനത്തിന് ശേഷം ഈ സ്ഥാപനം മാറും. 'ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍, സ്ഥാപനത്തിന്റേതായ വരുമാനത്തിലൂടെയും കൈവശമുള്ള പണത്തിലൂടെയും ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് അവസരങ്ങളിലൂടെയും 2027നുള്ളില്‍ 13,300 കിടക്കകള്‍ എന്ന നിലയിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നു.
വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതിനും, പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, രോഗി പരിചരണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്ന കൂട്ടുപ്രവര്‍ത്തനത്തിന് ഈ സംയോജനത്തിലൂടെ തുടക്കമാകും. മികച്ച രീതികള്‍ പങ്കിടുകയും ക്ലിനിക്കല്‍ പ്രോട്ടോക്കോളുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, സ്‌പെഷ്യാലിറ്റികളിലുടനീളം സഹകരണം എന്നിവ സാദ്ധ്യമാക്കുകയും ചെയ്യും. ഇത് മെച്ചപ്പെട്ട ചികിത്സാഫലങ്ങളിലേക്കും സേവനനിലവാരത്തിലേക്കും നയിക്കും. കൂടാതെ, വിപുലീകരണത്തിലൂടെ നൂതന ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും കൂടുതല്‍ നിക്ഷേപം സാദ്ധ്യമാക്കുകയും നവീകരണം പ്രോത്സാഹിപ്പിക്കുകയും ബുദ്ധിമുട്ടില്ലാതെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാനുഭവങ്ങള്‍ പ്രാപ്തമാക്കുകയും ചെയ്യും. ലയന ഇടപാട് ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.