/kalakaumudi/media/media_files/Cp2mBLXEqvxSkXvaZ3hF.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ആസ്റ്റര്‍ ഡി എം കെയറിന്റെ 10 ശതമാനം വരുന്ന ഓഹരികള്‍ വിറ്റഴിച്ചു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് കാപ്പിറ്റല്‍ ചൊവ്വാഴ്ചയാണ് ബ്ലോക്ക് ഡീലിലൂടെ ഓഹരികള്‍ വിറ്റഴിച്ചത്. ഒളിമ്പസിന് 18.96 ശതമാനം ഓഹരികളാണ് ആസ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ 9.8 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. മൊത്തം 4.9 കോടി ഓഹരികള്‍ ഏകദേശം 2,070 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.
ഓഹരി ഒന്നിന് 400 രൂപ കണക്കാക്കിയായിരുന്നു വില്‍പ്പന. ആസ്റ്റര്‍ ഡി.എമ്മിന്റെ നിലവിലെ ഓഹരി വിലയായ 438.55 രൂപയേക്കാള്‍ ഒമ്പത് ശതമാനത്തോളം വിലക്കുറച്ചാണ് ഓഹരികൈമാറ്റം. കോട്ടക് മഹീന്ദ്ര ക്യാപിറ്റലാണ് നിര്‍ദിഷ്ട ബ്ലോക്ക് ട്രേഡിന്റെ അഡൈ്വസര്‍.
അതേസമയം ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. ഏഴു ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 70.89 ശതമാനവും മൂന്നു വര്‍ഷക്കാലയളവില്‍ 204.05 ശതമാനവും നേട്ടം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിലൂടെ നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നു. നിലവില്‍ 7.18 ശതമാനം ഇടിഞ്ഞ് 405.85 രൂപയിലാണ് ബുധനാഴ്ച ഓഹരി വ്യാപാരം നടത്തിയത്.