പ്രതീകാത്മക ചിത്രം
കൊച്ചി: ഫാഷന്‍, ബ്യൂട്ടി സ്ഥാപനമായ ഷോപ്പേഴ്‌സ് സ്റ്റോപ്പുമായി കൈകോര്‍ത്ത് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്. ഷോപ്പിങ് റിവാര്‍ഡുകള്‍, ഇന്ധന സര്‍ചാര്‍ജ് ഇളവ്, ഡൈനിങ് പ്രിവിലേജുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഫസ്റ്റ് സിറ്റിസണ്‍ ക്ലബ് ഗോള്‍ഡന്‍ ഗ്ലോ കോംപ്ലിമെന്ററി മെംബര്‍ഷിപ്പ്, ഷോപ്പേഴ്സ് സ്റ്റോപ്പ് ഉപയോഗത്തിന് 20 ഫസ്റ്റ് സിറ്റിസണ്‍ പോയിന്റുകള്‍ വരെയും ഈസി ഡൈനറുമായി ചേര്‍ന്ന് പ്രതിമാസം 500 രൂപ വരെ വരുന്ന 15 ശതമാനം ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളും കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.