/kalakaumudi/media/media_files/9pdtFeayVCE7TJ2gVlRe.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ആക്‌സിസ് ബാങ്ക് എന്‍ എഫ് സി സൗണ്ട് ബോക്‌സ് പുറത്തിറക്കി. ബാങ്ക് മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ചാണ് സൗണ്ട് ബോക്‌സ് പുറത്തിറക്കുന്നത്. ഇതിലൂടെ ഏഴിലേറെ ഭാഷകളില്‍ ഇടപാടു സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിക്കും. ഭാരത് ക്യുആര്‍, യു.പി.ഐ., ടാപ്പ് ആന്‍ഡ് പേ, ടാപ്പ് ആന്‍ഡ് പിന്‍ തുടങ്ങിയവ ഈ ഒരൊറ്റ സംവിധാനത്തിലൂടെ സ്വീകരിക്കും. പിന്‍ നല്‍കി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള പേമെന്റുകളും സാധ്യമാകും. സ്പീക്കര്‍ വഴി ശബ്ദസന്ദേശം എത്തുന്നതോടൊപ്പം സ്‌ക്രീനിലും അതു തെളിയും. മികച്ച കണക്ടിവിറ്റിക്കുവേണ്ടി 4ജി, വൈഫൈ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഇതില്‍ സൗകര്യമുണ്ട്. വീസ, റുപെ, അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങിയ മുന്‍നിര പേമെന്റെ് ശൃംഖലകളിലും പുതിയ ഉപകരണം ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.