/kalakaumudi/media/media_files/9pdtFeayVCE7TJ2gVlRe.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലാക്കാന്‍ ഒരുങ്ങി ആക്‌സിസ് ബാങ്ക്. ഐ.ബി.യു. ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്‍ക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാന്‍ സാധിക്കുക. ഏഴു ദിവസം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് സാധിക്കുക. പൂര്‍ണമായും കടലാസ് രഹിതമായ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എവിടെ നിന്നും എപ്പോഴും ആരംഭിക്കുകയും ഡിജിറ്റലായി മാനേജ് ചെയ്യുകയും ചെയ്യാം. ആക്സിസ് ബാങ്ക് മൊബൈല്‍ ആപ്പിലൂടെ ഇവ കാലാവധിക്കു മുന്‍പേ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാനുള്ള അപേക്ഷയും നല്‍കാന്‍ സാധിക്കുന്നതാണ്.