ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുത്ത് കെകെആര്‍

1,000 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ ശേഷിയുള്ള പ്രമുഖ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലകളില്‍ ഒന്നാണ് ബിഎംഎച്ചിന് നിലവില്‍ കോഴിക്കോടും കണ്ണൂരും ഹോസ്പിറ്റലുകളുണ്ട്.

author-image
anumol ps
New Update
baby memorial

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്; കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുത്ത് 
അന്താരാഷ്ട്ര നിക്ഷേപ കമ്പനിയായ കെകെആര്‍. ഇരു കമ്പനികളും ഓഹരി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവച്ചു. അതേസമയം ഇടാപാടുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. 

1,000 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ ശേഷിയുള്ള പ്രമുഖ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലകളില്‍ ഒന്നാണ് ബിഎംഎച്ചിന് നിലവില്‍ കോഴിക്കോടും കണ്ണൂരും ഹോസ്പിറ്റലുകളുണ്ട്.

കാര്‍ഡിയോളജി, ഓങ്കോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, പീഡിയാട്രിക്, ഓര്‍ത്തോപീഡിക് കെയര്‍ എന്നിവയുള്‍പ്പെടെ 40 മെഡിക്കല്‍, സര്‍ജിക്കല്‍ വിഭാഗങ്ങളില്‍ ബിഎംഎച്ച് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമെ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിലും ബിഎംഎച്ച് നിക്ഷേപം നടത്തിയിട്ടുണ്ട്.

baby memorial hospital