എയർ ഇന്ത്യ എക്സ്പ്രസിൽ ബാ​ഗ് ട്രാക്ക് ചെയ്യാൻ സൗകര്യം

ബ്ലൂ റിബൺ ബാഗുമായി ചേർന്നുള്ള ഈ നൂതന സംവിധാനം വഴി തത്സമയ വിവരങ്ങൾ എസ്.എം.എസ്. വഴിയോ  ഇ-മെയിൽ വഴിയോ യാത്രക്കാരന് ലഭിക്കുന്നതാണ്. 

author-image
anumol ps
New Update
air india express

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



കൊച്ചി: വിമാന യാത്രക്കാർക്ക് ബാ​ഗ് ട്രാക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാർക്ക് ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുകയും ബാഗേജുകൾ വൈകിയാൽ നഷ്ടപരിഹാരം നൽകുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആൻഡ്‌ പ്രൊട്ടക്ട് സേവനമാണ് ഒരുക്കിയിരിക്കുന്നത്. ബ്ലൂ റിബൺ ബാഗുമായി ചേർന്നുള്ള ഈ നൂതന സംവിധാനം വഴി തത്സമയ വിവരങ്ങൾ എസ്.എം.എസ്. വഴിയോ  ഇ-മെയിൽ വഴിയോ യാത്രക്കാരന് ലഭിക്കുന്നതാണ്. 

വിമാനം ലാൻഡ്‌ ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകൾ ലഭിച്ചില്ലെങ്കിൽ ആഭ്യന്തര യാത്രികർക്ക് 19,000 രൂപയും അന്താരാഷ്ട്ര യാത്രികർക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കിൽ നഷ്ടപരിഹാരമായി ലഭിക്കും. എയർ ഇന്ത്യയുടെ മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഈ സേവനം മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. ആഭ്യന്തര യാത്രക്കാർക്ക് 95 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്.

 

air india express bag tracking facility