പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി ബാങ്കുകള്‍. വിപണിയില്‍ പണലഭ്യത ശക്തമായതോടെയാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തിയത്. വിവിധ കാലാവധിയിലുള്ള നിക്ഷേപങ്ങളുടെ പലിശ എസ്.ബി.ഐ 0.75 ശതമാനം വരെയാണ് ഉയര്‍ത്തിയത്. 46 മുതല്‍ 179 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ 4.75 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി ഉയര്‍ന്നു. 180 മുതല്‍ 210 ദിവസങ്ങളിലേക്ക് നിക്ഷേപങ്ങളുടെ പലിശ കാല്‍ ശതമാനം ഉയര്‍ന്ന് ആറ് ശതമാനത്തിലെത്തി. അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്ക് 6.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയരും. നാനൂറ് ദിവസത്തേക്ക് 7.6 ശതമാനം പലിശ ലഭിക്കും.