ബാങ്ക് ഓഫ് ബറോഡ പുതിയ ശാഖ ആരംഭിച്ചു

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തിന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

author-image
Athira Kalarikkal
Updated On
New Update
bank of baroda 2
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട് : ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ശാഖ കാരപ്പറമ്പില്‍ ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ എറണാകുളം സോണ് ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തിന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു. ഡോ. വി. കെ. ചന്ദ്രന്‍, അശ്വിന്‍ വിജയന്‍ ചലച്ചിത്ര കലാകാരന്‍, കണ്ണന്‍ ബി, റീജണല്‍ മാനേജര്‍ കാലിക്കറ്റ് റീജിയണ്‍, രാഹുല്‍ കെ.ജി, ബ്രാഞ്ച് മാനേജര്‍, കാരപ്പറമ്പ് ശാഖ, ശാഖയുടെ കസ്റ്റമേഴ്‌സ്, റിട്ടയേര്‍ഡ് സ്റ്റാഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

bank of baroda