
പ്രതീകാത്മക ചിത്രം
കൊച്ചി: 2023-24 നടപ്പു സാമ്പത്തിക വർഷം കേരളത്തിലെ ശാഖകൾ 250 ആക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് ബറോഡ. കഴിഞ്ഞ മാസം ബാങ്ക് കേരളത്തിൽ പുതിയ ആറ് ശാഖകൾ കൂടി ആരംഭിച്ചിരുന്നു. ഇതോടെ കേരളത്തിലെ മൊത്ത ശാഖകളുടെ എണ്ണം 226 ആയി ഉയർന്നിരുന്നു. ജൂൺ അവസാനത്തോടു കൂടി 11 പുതിയ ശാഖകൾ ആരംഭിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
തേവയ്ക്കൽ (എറണാകുളം), ഇരിട്ടി (കണ്ണൂർ), പത്തനാപുരം (കൊല്ലം), മുക്കം (കോഴിക്കോട്), ആലത്തൂർ, കൊല്ലങ്കോട്, കുഴൽമന്ദം (പാലക്കാട്), കൊരട്ടി, തിരുവില്വാമല (തൃശ്ശൂർ), മാനന്തവാടി, ചുണ്ടലെ (വയനാട്) എന്നിവിടങ്ങളിലാണ് പുതുതായി ശാഖകൾ ആരംഭിക്കുന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവ്, എറണാകുളം മുളന്തുരുത്തി, കണ്ണൂർ ചെറുപുഴ, കൊല്ലം ഭരണിക്കാവ്, കടയ്ക്കൽ, ഇടുക്കി വണ്ണപ്പുറം എന്നിവിടങ്ങളിലായിരുന്നു മാർച്ചിൽ പുതിയ ശാഖകൾ ആരംഭിച്ചത്.
ബാങ്കിന്റെ കേരളത്തിലെ മൊത്തം ബിസിനസ് 2022-23 സാമ്പത്തിക വർഷത്തിലെ 34,393 കോടിയിൽനിന്ന് 2023-24-ൽ 37,587 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതിൽ 17,144 കോടി രൂപ മൊത്തം നിക്ഷേപവും 20,444 കോടി രൂപ വായ്പയുമാണ്.