നിക്ഷേപകര്‍ക്ക് 7.9 ശതമാനം പലിശയുമായി ബാങ്ക് ഓഫ് ഇന്ത്യ

333 ദിവസത്തേക്ക് 7.9 ശതമാനം വരെ പലിശ ലഭ്യമാക്കുന്ന സ്റ്റാര്‍ ധന്‍ വൃദ്ധി ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ പ്രഖ്യാപിച്ചു.

author-image
anumol ps
New Update
bank of india

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി: ചെറുകിട നിക്ഷേപകര്‍ക്ക് 7.9 ശതമാനം പലിശയുമായി ബാങ്ക് ഓഫ് ഇന്ത്യ. 333 ദിവസത്തേക്ക് 7.9 ശതമാനം വരെ പലിശ ലഭ്യമാക്കുന്ന സ്റ്റാര്‍ ധന്‍ വൃദ്ധി ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ പ്രഖ്യാപിച്ചു. സൂപ്പര്‍ സീനിയര്‍ നിക്ഷേപകര്‍ക്കാണ് പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലാവധിയില്‍ 7.75 ശതമാനവും മറ്റുള്ളവര്‍ക്ക് 7.25 ശതമാനവും പലിശ ലഭിക്കും. നിക്ഷേപങ്ങളും വസ്തുവും ഈടായി നല്‍കി വായ്പയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാലാവധി എത്തുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കാനും അവസരമുണ്ട്. 

bank of india