പലിശ നിരക്ക് വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ

മൂന്നുകോടി രൂപ മുതല്‍ 10 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.50 ശതമാനവും 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.

author-image
anumol ps
New Update
bank of india

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: സ്ഥിര നിക്ഷേപങ്ങളുടെ (എഫ്.ഡി.) പലിശ നിരക്ക് വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനു വേണ്ടിയുള്ള 666 ദിവസത്തെ (കാലാവധിക്കു മുന്‍പ് തിരിച്ചെടുക്കാന്‍ സാധിക്കാത്ത) സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.10 ശതമാനമാണ് വാര്‍ഷിക പലിശ. മൂന്നുകോടി രൂപ മുതല്‍ 10 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.50 ശതമാനവും 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്. ഇവയില്‍ സീനിയര്‍ സിറ്റിസണ്‍സിന് 0.50 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 0.65 ശതമാനവും അധിക പലിശയും ലഭിക്കും.

666 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 7.30 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.95 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്കുകള്‍. പ്രസ്തുത സ്ഥിര നിക്ഷേപം മുന്‍കൂറായി ക്ലോസ് ചെയ്യാനും സാധിക്കും.

bank of india interest rate