പ്രതീകാത്മക ചിത്രം
കൊച്ചി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ബിസിനസില്‍ 15.94 ശതമാനം വര്‍ധന രേഖപ്പെടുത്തി. പൊതുമേഖല ബാങ്കുകളുടെ പ്രസിദ്ധീകരിച്ച സാമ്പത്തിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിക്ഷേപ സമാഹരണത്തിന്റെ വളര്‍ച്ചയിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര മികച്ചു നിന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ നിക്ഷേപ സമാഹരണ വളര്‍ച്ചാ നിരക്ക് 15.66 ശതമാനമായി ഉയര്‍ന്നു. കുറഞ്ഞ നിരക്കിലുള്ള കാസ നിക്ഷേപങ്ങളിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര 52.73 ശതമാനവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
അസറ്റ് ക്വാളിറ്റിയില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്രയും എസ്ബിഐയും യഥാക്രമം 1.88 ശതമാനവും 2.24 ശതമാനവുമായി ഏറ്റവും കുറഞ്ഞ മൊത്ത നിഷ്‌ക്രിയ ആസ്തി റിപ്പോര്‍ട്ട് ചെയ്തു. മൂലധന പര്യാപ്തത അനുപാതത്തില്‍, 17.38 ശതമാനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്നത്.