ഹോട്ടല്‍ ത്രീ സ്റ്റാറാണെങ്കില്‍ കള്ളു ചെത്തി വില്‍ക്കാന്‍ ബാര്‍ ലൈസന്‍സ് ആവശ്യമില്ല

കള്ളുഷാപ്പ് കെട്ടിടങ്ങള്‍ക്കു പൊതു രൂപകല്‍പന കൊണ്ടുവരാനുള്ള ശ്രമങ്ങളും എക്‌സൈസ് വകുപ്പ് ആരംഭിച്ചു.

author-image
anumol ps
Updated On
New Update
toddy

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: ഹോട്ടല്‍ ത്രീ സ്റ്റാര്‍ ആണെങ്കില്‍ കള്ളു ചെത്തി വില്‍ക്കുന്നതിന് ബാര്‍ ലൈസന്‍സ് ആവശ്യമില്ല. ഇതിനായി പ്രത്യേക ലൈസന്‍സാണ് നല്‍കുക. ഇതിനായി ഒരു വര്‍ഷത്തേക്കു പതിനായിരം രൂപയാണ് ഫീസ്. കള്ളുഷാപ്പ് കെട്ടിടങ്ങള്‍ക്കു പൊതു രൂപകല്‍പന കൊണ്ടുവരാനുള്ള ശ്രമങ്ങളും എക്‌സൈസ് വകുപ്പ് ആരംഭിച്ചു. ആര്‍ക്കിടെക്റ്റ് ജി.ശങ്കറാണു രൂപകല്‍പന തയാറാക്കുക. ഇത് ഷാപ്പുകള്‍ക്ക് നിര്‍ബന്ധമാക്കില്ല. ഷാപ്പുടമകളുമായി ചര്‍ച്ച ചെയ്യും. കള്ളുഷാപ്പുകള്‍ക്കു സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ നല്‍കുമെന്നും അതനുസരിച്ചു ദൂരപരിധി വ്യത്യാസപ്പെടുത്തുമെന്നുമുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. 



Toddy