പ്രതീകാത്മക ചിത്രം
മുംബൈ: റിട്ടയര്‍മെന്റ് ഫണ്ട് അവതരിപ്പിച്ച് ബറോഡ ബിഎന്‍പി പാരിബാസ്. റിട്ടയര്‍മെന്റ് സേവിങ്സ് ലക്ഷ്യമിടുന്നവര്‍ക്കായാണ് പുതിയ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. എന്‍എഫ്ഒക്ക് മെയ് 22 വരെ അപേക്ഷിക്കാവുന്നതാണ്. തുടര്‍ന്ന് അഞ്ച് ദിവസത്തിന് ശേഷം വീണ്ടും നിക്ഷേപത്തിനായി തുറന്നുകൊടുക്കും.
1000 രൂപയാണ് ചുരുങ്ങിയ നിക്ഷേപ തുക. എസ്ഐപിയായി 500 രൂപ മുതലും നിക്ഷേപം നടത്താം. ഓഹരിയില്‍ 65 ശതമാനം മുതല്‍ 80 ശതമാനം വരെയും ഡെറ്റില്‍ 20 ശതമാനം മുതല്‍ 35 ശതമാനം വരെയുമാണ് ഫണ്ട് നിക്ഷേപം നടത്തുക. 10 ശതമാനം വരെ റീറ്റ്സിലും മുടക്കും. അഞ്ച് വര്‍ഷം നിര്‍ബന്ധിത നിക്ഷേപ കാലാവധിയുണ്ട്. ഓട്ടോ എസ്ഡബ്ല്യുപി സൗകര്യവും ഫണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.