ബെന്നീസ് റോയല്‍ ടൂര്‍സിന്റെ വേള്‍ഡ് ട്രാവല്‍ എക്സ്പോ 7, 8 തീയതികളില്‍

കാലിക്കറ്റ് ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന എക്സ്പോ മൗറീഷ്യസ് അംബാസഡര്‍ ഹായമാന്‍ഡോയാല്‍ ദിലും ഉദ്ഘാടനം ചെയ്യും. സുരിനാം അംബാസിഡര്‍ അരുണ്‍കോശിമാര്‍ ഹാഡിന്‍, ഫിജി അംബാസിഡര്‍ ജഗന്നാഥ് സമി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.

author-image
anumol ps
New Update
world travel expo

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00





 

കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ബെന്നിസ് റോയല്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന വേള്‍ഡ് ട്രാവല്‍ എക്സ്പോ സെപ്തംബര്‍ 7,8 തീയതികളില്‍ നടക്കും. കോഴിക്കോടാകും എക്‌സ്‌പോയ്ക്ക് വേദിയാകുക. കാലിക്കറ്റ് ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന എക്സ്പോ മൗറീഷ്യസ് അംബാസഡര്‍ ഹായമാന്‍ഡോയാല്‍ ദിലും ഉദ്ഘാടനം ചെയ്യും. സുരിനാം അംബാസിഡര്‍ അരുണ്‍കോശിമാര്‍ ഹാഡിന്‍, ഫിജി അംബാസിഡര്‍ ജഗന്നാഥ് സമി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ഗ്രേറ്റ് ഇന്ത്യന്‍ റോഡ് ട്രിപ്പ്, സൗത്ത് അമേരിക്കന്‍ ആമസോണ്‍ പര്യടനം, ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് പാക്കേജ് ഐക്കണ്‍ ഓഫ് സീസ് തുടങ്ങിയ നിരവധി പാക്കേജുകള്‍ ആകര്‍ഷക നിരക്കുകളില്‍ എക്സ്പോയില്‍ ലഭ്യമാകും. 

എസ് കെ പൊറ്റെക്കാട് അനുസ്മരണവും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. അറക്കല്‍ കുടുംബാംഗമായ അഷ്‌റഫ് അറക്കല്‍ ഈ പരിപാടിയിലെ മുഖ്യാതിഥിയാകും. എക്സ്പോയുടെ ഭാഗമായി നടത്തുന്ന ഭാഗ്യനറുക്കെടുപ്പിലെ വിജയികള്‍ക്ക് സിങ്കപ്പൂര്‍ ക്രൂയ്‌സ്, ദുബായ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എയര്‍ ടിക്കറ്റുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കും. എക്സ്പോ പ്രവേശനം സൗജന്യമായിരിക്കും.

അതേസമയം എക്സ്പോയുടെ മുന്നോടിയായി ബെന്നിസ് റോയല്‍ ടൂര്‍സിന്റെ നാലാമത് ശാഖ കോഴിക്കോട് ബാങ്ക് റോഡില്‍ കുരിശുപള്ളിക്കു എതിര്‍വശം സംവിധായകന്‍ ലാല്‍ ജോസും പ്രശസ്ത വ്ളോഗറും ഓട്ടോ ജേര്‍ണലിസ്റ്റും ആഗോള സഞ്ചാരിയും ലാല്‍ ജോസിന്റെ യൂറോപ്യന്‍ റോഡ് യാത്രയുടെ പങ്കാളിയുമായ ബൈജു എന്‍ നായരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

bennys royal tours world travel expo