തിരുവനന്തപുരം: ഭാരത് സീരിസില്‍ (ബി.എച്ച്) രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 1976ലെ കേരള വാഹന നികുതി നിയമ പ്രകാരമുള്ള നികുതിയാണ് ബാധകം. ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ബി.എച്ച് സീരിസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് ഡി.കെ സിംഗിന്റെ വിധി.
വാഹന നികുതി സംസ്ഥാന വിഷയമായതിനാല്‍ (ടമേലേ ഹശേെ) ബി.എച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നികുതി കേന്ദ്രസര്‍ക്കാരിന് മാത്രമായി നിശ്ചയിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2021ലാണ് ബിഎച്ച് രജിസ്റ്റ്‌ട്രേഷന്‍ നടപ്പിലാക്കിയത്. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സഹായമാണിത്. കേന്ദ്ര, സംസ്ഥാന, പൊതുമേഖല ജീവനക്കാര്‍ക്കും സൈനികര്‍ക്കും നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം നല്‍കിയത്.