/kalakaumudi/media/media_files/7gHFrF4EezGcqjSzkX2J.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ടെലിഫോണ്‍ സേവന ദാതാക്കളായ ഭാരതി ഹെക്സകോം ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഉടന്‍ ആരംഭിക്കും. ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന ഐപിഒ അഞ്ചിന് സമാപിക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 7.5 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐ.പി.ഒയിലൂടെ നടക്കുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്റെ വില 542 രൂപ മുതല്‍ 570 രൂപവരെയാണ്. കുറഞ്ഞത് 26 ഓഹരികള്‍ക്കും 26 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ആക്സിസ് ക്യാപ്പിറ്റല്‍ ലിമിറ്റഡ്, ബി.ഒ.ബി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ലീഡ് മനേജര്‍മാര്‍.