/kalakaumudi/media/media_files/2025/04/05/VmncdQxmPOLSRPzkHj5l.jpg)
കട്ടപ്പന: നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഭീമയുടെ 100-ാം ഷോറൂം കട്ടപ്പനയില്‍ തുറന്നു. പ്രമുഖ സിനിമാതാരം വിന്‍സി അലോഷ്യസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഭീമ ജുവലറി ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും പങ്കെടുത്തു.
നവീന ഡിസൈനുകളിലുള്ള സ്വര്‍ണാഭരണ കളക്ഷനുകള്‍, വിപുലമായ ഡയമണ്ട് ശേഖരം, വെള്ളി ആഭരണങ്ങള്‍, ഗിഫ്റ്റ് ആര്‍ട്ടിക്കിളുകളുടെയും വമ്പിച്ച ശ്രേണി കട്ടപ്പന ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആകര്‍ഷകമായ അഡ്വാന്‍സ് ബുക്കിംഗ് നിരക്കുകള്‍ക്കൊപ്പം ഡയമണ്ടില്‍ കാരറ്റിന് 18,000 രൂപ വരെ കിഴിവും സ്വര്‍ണ്ണം , വെള്ളി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ 50+50 ഓഫറും കട്ടപ്പന ഭീമയില്‍ ലഭ്യമാണ്. കൂടാതെ ഭീമയുടെ സ്വര്‍ണ്ണ സമ്പാദ്യ പദ്ധതികളില്‍ ചേരാനുള്ള സൗകര്യവുമുണ്ട്.
മണ്ണിനെ പൊന്നാക്കിയ അദ്ധ്വാന ശീലമുള്ളവരുടെ നാട്ടില്‍ 'ബ്രാന്‍ഡ് ഭീമ'യ്ക്ക് ലഭിച്ച വരവേല്‍പ്പില്‍ അതീവ കൃതാര്‍ത്ഥരാണെന്ന് ഭീമ ജുവലറി ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു. കൂടുതല്‍ ജനപ്രിയ ഓഫറുകളും സ്വര്‍ണ സമ്പാദ്യപദ്ധതികളും വരും ദിവസങ്ങളില്‍ കട്ടപ്പന ഭീമയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
