/kalakaumudi/media/media_files/2025/02/19/4b6hrPC0a90XqFwHn3JV.jpg)
തിരുവനന്തപുരം: കുട്ടികള്‍ക്കായി ഭീമയൊരുക്കുന്ന കിഡ്സ് ആഭരണ കളക്ഷന്‍ ഫെസ്റ്റിന് തുടക്കമായി.22വരെ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ നൂറുവര്‍ഷത്തെ പാരമ്പര്യവും വ്യത്യസ്തതയുമുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. 30 ശതമാനം വരെ പണിക്കൂലിയില്‍ കിഴിവ് ലഭിക്കും.കുട്ടികള്‍ക്കായി ഭീമ അവതരിപ്പിച്ച സുവര്‍ണ ആരംഭം സമ്പാദ്യപദ്ധതിയില്‍ ചേരാനും സാധിക്കും.
പദ്ധതിയുടെ ആദ്യ തവണ ഒടുക്കുന്നതും ഭീമയാണ്. സൗജന്യ കാതുകുത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ഥാപനം നൂറുവര്‍ഷം തികയുന്ന വേളയില്‍ വ്യത്യസ്തമായ കളക്ഷനുമായി ജനഹൃദയങ്ങളെ സ്പര്‍ശിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഭീമ മാനേജിംഗ് ഡയറക്ടര്‍ എം.എസ്.സുഹാസ് പറഞ്ഞു.