ന്യൂഡല്‍ഹി: എസ്ബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി യോനോ ലൈറ്റിലൂടെയോ ഓണ്‍ലൈന്‍ ബാങ്കിങിലൂടെയോയുള്ള സേവനം ഇനിമുതല്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി ബാങ്ക് അധികൃതര്‍. ഇത്രയും കാലം ബാങ്ക് നല്‍കിവരുന്ന യോനോ ലൈറ്റ് സൗകര്യം ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് ബാങ്ക് അറിയിച്ചു. ദ്രുതഗതിയില്‍ പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിന് ഇതോടെ അവസാനമാകും.
ഡിസംബര്‍ ഒന്ന് മുതല്‍ എംക്യാഷ് ലിങ്ക് വഴിയോ ആപ്പ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് പണം കൈമാറാന്‍ സാധിക്കില്ല. മൂന്നാംകക്ഷി ഗുണഭോക്താക്കള്‍ക്ക് പണമയക്കുന്നതിനായി യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, എസ്ബിഐ എംക്യാഷ് ആപ്ലിക്കേഷന്‍ തുടങ്ങിയ സുരക്ഷിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് ഉപഭോക്താക്കളോട് എത്രയും വേഗം മാറണമെന്ന് എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ നിര്‍ദേശിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
