/kalakaumudi/media/media_files/2025/01/23/ZYc8qT6utzDO281UqHMV.jpg)
അബുദാബി: ലോകത്ത് ഏറ്റവും കൂടുതല്‍ അതിസമ്പന്നര്‍ കൂടുതലുള്ള രാജ്യമായി യുഎഇ. 2024ല്‍ 6,700 പേരാണ് യുഎഇയില്‍ എത്തിയത്. ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ അഡൈ്വസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം സ്ഥാനത്ത് യുഎസ് ആണ്. 3,800 ആള്‍ക്കാര്‍ ആണ് യുഎസില്‍ എത്തിയത്. മൂന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ (3,500) എന്നീ രാജ്യങ്ങളെക്കാള്‍ ഇരട്ടിയോളം സമ്പന്നരാണ് യുഎഇ തിരഞ്ഞെടുത്തത്. മികച്ച ജീവിത നിലവാരം, സുരക്ഷിതത്വം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ നികുതി എന്നിവയാണ് സമ്പന്നരെ ആകര്‍ഷിക്കുന്നത്. ആളുകളെ മാത്രമല്ല വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിലും യുഎഇ മുന്നില്‍ തന്നെയാണ്.