എ.ആര്‍.എം.സി ഐ.വി.എഫിനെ ഏറ്റെടുത്ത് ബിര്‍ള ഗ്രൂപ്പ്

നാല് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപ മുതല്‍ മുടക്കി 100 സെന്ററുകള്‍ തുടങ്ങാനാണ് ബിര്‍ളയുടെ പ്ലാന്‍.

author-image
anumol ps
New Update
nnn

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി സെന്ററായ എ.ആര്‍.എം.സി ഐ.വി.എഫിനെ സി.കെ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുത്തു. കേരളം ആസ്ഥാനമായാണ് 

എ.ആര്‍.എം.സി ഐ.വി.എഫ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

അതേസമയം, എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് കാര്യത്തില്‍ വ്യക്തതയില്ല. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേയ്ക്കുകൂടി ഇതോടെ ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐവിഎഫിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകും. ഇതോടെ പുതിയ ഏഴ് കേന്ദ്രങ്ങള്‍ ഉള്‍പ്പടെ രാജ്യത്തുടനീളം ബിര്‍ളയുടെ ഐവിഎഫ് സെന്ററുകളുടെ എണ്ണം 37 ആയി ഉയരും. നാല് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപ മുതല്‍ മുടക്കി 100 സെന്ററുകള്‍ തുടങ്ങാനാണ് ബിര്‍ളയുടെ പ്ലാന്‍.

കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ബിര്‍ളയുടെ നീക്കം. 2.8 കോടി ദമ്പതികള്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യസഹായം തേടുന്നത്.

 

 

birla fertility armcivf