പ്രതീകാത്മക ചിത്രം
ടോക്കിയോ: ജാപ്പനീസ് ഇ-കോമിക്സ് ദാതാക്കളായ ഇൻഫോകോം കോർപ്പറേഷനെ വാങ്ങാൻ ബ്ലാക്ക്‌സ്റ്റോൺ ഇങ്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ടോക്കിയോ-ലിസ്റ്റഡ് ടീജിൻ ലിമിറ്റഡിൻ്റെ കൈവശമുള്ള ഇൻഫോകോമിലെ 55.1% ഓഹരികളും ലോകത്തിലെ ഏറ്റവും വലിയ ഇതര അസറ്റ് മാനേജറാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 260 ബില്യൺ ഡോളർ ബ്ലാക്ക്സ്റ്റോൺ കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഓഹരി കൈമാറ്റത്തിലൂടെ ഇൻഫോകോമിൻ്റെ ഓഹരികൾ സ്വന്തമാക്കുമെന്നാണ് വിവരം.
സോണി മ്യൂസിക് എൻ്റർടൈൻമെൻ്റ്, ജാപ്പനീസ് ഫണ്ട് ഇൻ്റഗ്രൽ കോർപ്പറേഷൻ, കെകെആർ ആൻഡ് കമ്പനി എന്നിവയും ഏറ്റെടുക്കലിൽ താൽപ്പര്യം പ്രകടിപ്പിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൻഫോകോമിൻ്റെ മൂല്യം ഏകദേശം 1.8 ബില്യൺ ഡോളറാണ്. കമ്പനിയുടെ ഓഹരികൾ 96 ശതമാനമായി വർധിച്ചു. ബ്ലാക്ക്സ്റ്റോണിന്റെ കഴിഞ്ഞ വർഷത്തെ ആസ്തി 1.1 ട്രില്യണാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
