ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പനയുമായി ബി.എം.ഡബ്ല്യു

2024 ജനുവരി-ജൂണ്‍ കാലയളവില്‍ കമ്പനി ഇന്ത്യയില്‍ 7,098 കാറുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

author-image
anumol ps
New Update
bmw

പ്രതീകാത്മക ചിത്രംന്യൂഡല്‍ഹി: ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പനയുമായി ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു. 2024 ജനുവരി-ജൂണ്‍ കാലയളവില്‍ കമ്പനി ഇന്ത്യയില്‍ 7,098 കാറുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വില്പനയാണ് ഇത്.

മൊത്തം വില്പനയില്‍ 6,734 യൂണിറ്റുകള്‍ ബി.എം.ഡബ്ല്യു. കാറുകളും 364 എണ്ണം മിനി കാറുകളുമാണ്. ഇതിനുപുറമെ, 3,614 മോട്ടോര്‍ സൈക്കിളുകളും ആറുമാസം കൊണ്ട് ബി.എം.ഡബ്ല്യു. വിറ്റഴിച്ചു.

 

BMW