ദുരിതബാധിതര്‍ക്കായി ബോചെ 1000 ഏക്കറില്‍ പുതുവത്സരാഘോഷം

മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ബോചെ 1000 ഏക്കറില്‍ നടത്തുന്ന പുതുവത്സരാഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഇവന്റായ സണ്‍ബേണ്‍ എത്തുന്നു.

author-image
Athira Kalarikkal
New Update
boby chemmanur

Boby Chemmanur

വയനാട്: വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, വയനാട് ഡി. ടി. പി. സി. യും സംയുക്തമായി മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ബോചെ 1000 ഏക്കറില്‍ നടത്തുന്ന പുതുവത്സരാഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഇവന്റായ സണ്‍ബേണ്‍ എത്തുന്നു. ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന ലാഭം അതേ വേദിയില്‍ വെച്ച് മുണ്ടക്കൈ, ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ക്കായി കൈമാറും. അതോടൊപ്പം, ദുരന്തം തരണം ചെയ്തവരെ ആദരിക്കുകയും ചെയ്യും.

ദുരിതമനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം അവരുടെ മാനസിക ഉല്ലാസവും കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ദുരിതബാധിതര്‍ക്ക് അതിനായി ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ഡിസംബര്‍ 31 ന് വൈകുന്നേരം 6 മണി മുതലാണ് പരിപാടി ആരംഭിക്കുക. ഗൗരി ലക്ഷ്മി, മാറി ഫെറാറി, അന്ന ബ്രെത്ത് എന്നിവരടങ്ങുന്ന സംഘമാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വയനാട്ടില്‍ എത്തുന്നത്.

വയനാടിന്റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുക എന്നതും ഈ ഒരു പരിപാടിയിലൂടെ ഡി. ടി. പി. സി. ലക്ഷ്യമാക്കുന്നുണ്ട്. അതിന്റെ ഭാഗമായി 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപയ്ക്ക് റിസോര്‍ട്ടുകള്‍ക്ക് നല്‍കും. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയും, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.

വയനാട്ടില്‍ നടത്താനിരിക്കുന്ന പുതുവത്സരാഘോഷം ജില്ലാ കലക്ടറുടെ അനുവാദത്തോടുകൂടി നടത്താമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു. ആഘോഷങ്ങള്‍ക്കെതിരെ രണ്ടു വ്യക്തികള്‍ സമര്‍പ്പിച്ച അന്യായത്തിന്മേലാണ് കോടതി ഉത്തരവ്. വിവിധ സ്ഥാപന ങ്ങളും സംഘടനകളും വയനാട് ജില്ലയില്‍ ടൂറിസം പ്രമോഷന്റെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഈ ഉത്തരവ് ആശ്വാ സമാകും.

 

new year celebration wayanad boby chemmanur