ബോചെ 1000 ഏക്കറിലെ പാപ്പാഞ്ഞിക്ക് റെക്കോര്‍ഡ്

ഡിസംബര്‍ 23 മുതല്‍ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും കാര്‍ണിവലുമാണ് ബോചെ 1000 ഏക്കറില്‍ നടക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ടൂറിസവും ബോചെ 1000 ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ്

author-image
Shibu koottumvaathukkal
New Update
IMG-20260101-WA0019

വയനാട് : മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി 65 അടിയുള്ള ഭീമാകാരമായ പാപ്പാഞ്ഞിയെ കത്തിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പാപ്പാഞ്ഞി എന്ന യൂണിവേഴ്‌സല്‍ ഫോറത്തിന്റെ റെക്കോര്‍ഡാണ് പാപ്പാഞ്ഞി സ്വന്തമാക്കിയത്. പുതുവത്സരരാവില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ബോചെ അമ്പെയ്തുകൊണ്ടാണ് പാപ്പാഞ്ഞിയെ കത്തിച്ചത്. പ്രശസ്ത ഗായകരായ വേടന്‍, ഗൗരിലക്ഷ്മി എന്നിവരുടെ സംഗീതവിരുന്നും ബോചെ 1000 ഏക്കറില്‍ അരങ്ങേറി. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ ബോചെ 1000 ഏക്കറില്‍ എത്തി. ഡിസംബര്‍ 23 മുതല്‍ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും കാര്‍ണിവലുമാണ് ബോചെ 1000 ഏക്കറില്‍ നടക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ടൂറിസവും ബോചെ 1000 ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

boche bochem boby chemmanur