ബിഎസ്എന്‍എല്‍ 4ജി സേവനം ഉടന്‍ കേരളത്തിലേക്ക്

നിലവില്‍ 4ജി സേവനം മലപ്പുറം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്.

author-image
anumol ps
New Update
bsnl

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


തിരുവനന്തപുരം: വരുന്ന മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ 4ജി സേവനം പൂര്‍ണമാക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍. നിലവില്‍ 4ജി സേവനം മലപ്പുറം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. 

സംസ്ഥാനത്തെ ബി.എസ്.എന്‍.എല്ലിന്റെ 11,200 ടവറുകളില്‍ 550ല്‍ പുതുതായി 4ജി സംവിധാനങ്ങള്‍ ഘടിപ്പിച്ചുകഴിഞ്ഞു. 7900 ടവറുകള്‍ പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കും. ഇതുവരെ റെഡിയായ ടവറുകളിലെ ടെസ്റ്റിംഗ് വിജയമാണ്. 800 പുതിയവ സ്ഥാപിച്ചു. പഴയ ടവറുകളില്‍ പുതിയ ആന്റിനയും കേബിളുകളും ഘടിപ്പിക്കലാണ് പ്രധാനജോലി. 4ജിയെ 5ജിയാക്കാന്‍ ടവറുകളിലെയും ഡാറ്റാസെന്ററുകളിലെയും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്‍ മതിയാകും. 

 

bsnl 4g