ആസ്തി വില്‍ക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എലിന്റെയും എംടിഎന്‍എലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള അറുനൂറിലേറെ വസ്തുക്കളും കെട്ടിടങ്ങളുമാണ് വില്‍ക്കുന്നത്.

author-image
anumol ps
Updated On
New Update
bsnl

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി : ബിഎസ്എന്‍എല്‍ ആസ്തി വില്‍ക്കാന്‍ ഒരുങ്ങുന്നു. ബിഎസ്എന്‍എലിന്റെയും എംടിഎന്‍എലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള അറുനൂറിലേറെ വസ്തുക്കളും കെട്ടിടങ്ങളുമാണ് വില്‍ക്കുന്നത്. കേരളത്തില്‍ 27 ആസ്തികളാണ് വില്‍ക്കുന്നത്. ആലുവ ചൂണ്ടിയിലുള്ള ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരം, കൊട്ടാരക്കര മൈത്രി നഗര്‍ റോഡിനു സമീപമുള്ള സ്ഥലം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ആലുവയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരത്തിന് 16.47 കോടി രൂപയും കൊട്ടാരക്കരയിലെ ഭൂമിക്ക് 4.84 കോടി രൂപയുമാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമാണ് ആസ്തി വിറ്റഴിക്കല്‍. ഇതില്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് വരെ ഉള്‍പ്പെടും.
അധികമുള്ള ആസ്തി വിറ്റ് പണം സമാഹരിക്കുകയാണു ലക്ഷ്യം. രാജ്യത്താകെ ബിഎസ്എന്‍എലിന്റെ 531 ആസ്തികളും എംടിഎന്‍എലിന്റെ 119 ആസ്തികളുമാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. ഇതിനായി assetmonetization.bnsl.co.in എന്ന വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. 

bsnl