17 വര്‍ഷത്തിന് ശേഷം 262 കോടി ലാഭം

2007ന് ശേഷം ആദ്യമായാണ് കമ്പനി ഒരു പാദത്തില്‍ ലാഭം രേഖപ്പെടുത്തുന്നത്. ഇത് നിര്‍ണായകമായ വഴിത്തിരിവാണെന്ന് വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

author-image
Biju
New Update
DHF

Rep. Img.

ന്യൂഡല്‍ഹി: ടെലികോം മേഖല അടക്കിവാണിരുന്ന സ്വകാര്യ ടെലികോം കമ്പനികള്‍ ഉയര്‍ത്തിയ കടുത്ത മത്സരങ്ങള്‍ക്കിടയിലും ഉയിര്‍ത്തെഴുന്നേറ്റ് ലാഭത്തിലേക്ക് കുതിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. 

17 വര്‍ഷത്തിന് ശേഷമാണ് പൊതുമേഖല ടെലികോം കമ്പനിയുടെ ഈ ചരിത്ര നേട്ടം. 262 കോടിരൂപയാണ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം. 2007ന് ശേഷം ആദ്യമായാണ് കമ്പനി ഒരു പാദത്തില്‍ ലാഭം രേഖപ്പെടുത്തുന്നത്. ഇത് നിര്‍ണായകമായ  വഴിത്തിരിവാണെന്ന് വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 

കമ്പനിയുടെ സേവനങ്ങള്‍ വികസിപ്പിച്ചതും, ചിലവുകള്‍ ചുരുക്കിയതും, ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതുമാണ് നേട്ടമായതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 2019ല്‍ നഷ്ടമെല്ലാം നികത്തി, പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ ബിഎസ്എന്‍എല്ലിന് കേന്ദ്രസര്‍ക്കാര്‍ 3.22 ലക്ഷം കോടി രൂപയുടെ പാക്കേജ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വലിയ തോതിലാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമായതെന്നാണ് വിലയിരുത്തല്‍. 4ജി സേവനം വിപുലീകരിക്കാനായി ബിഎസ്എന്‍എല്ലിന് 6,000 കോടി രൂപ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നെറ്റ്വര്‍ക്ക് ശൃംഖല മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായതാണ് ബി.എസ്.എന്‍.എല്ലിന് ലാഭം നേടാന്‍ അവസരമൊരുക്കിയതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റോബര്‍ട്ട് ജെ രവി ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ വരുമാനം ഗണ്യമായി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം നഷ്ടം 1,800 കോടി രൂപയ്ക്കടുത്ത് കുറയ്ക്കാനായെന്നും റോബര്‍ട്ട് രവി പറയുന്നു.

മാറ്റത്തിന്റെ നാളുകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എന്‍എല്ലിന് അവകാശപ്പെടാന്‍ ഉണ്ടായിരുന്നത്. 2024 ജൂണില്‍ കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 8.4 കോടിയായിരുന്നത് 2024 ഡിസംബറില്‍ 9 കോടിയായി വര്‍ദ്ധിച്ചു.മൊബിലിറ്റി, ഫൈബര്‍ ടു ദി ഹോം ,ലീസ്ഡ് ലൈന്‍ സര്‍വീസുകള്‍ എന്നിവയില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 14-18% വളര്‍ച്ചയാണുണ്ടായത്. എല്ലാ ചെലവുകളും കുറച്ചത്, കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,800 കോടി രൂപയിലധികം നഷ്ടം കുറയ്ക്കാന്‍ സഹായകമായി

 

bsnl income bsnl5g bsnl bsnl kerala circle bsnl4g