Representational Image
മുംബൈ : രൂപയുടെ മൂല്യയിടിവിന് തടയിടാന്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ടതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഒക്ടോബര്‍ 18ന് അവസാനിച്ച വാരത്തില്‍ 200 ഡോളര്‍ കുറഞ്ഞ് 68,820 കോടി ഡോളറായി. ഡോളറും യൂറോയും ജാപ്പനീസ് യെന്നും അടക്കമുള്ള വിദേശ നാണയങ്ങളുടെ അളവ് 375 കോടി ഡോളര്‍ കുറഞ്ഞ് 59,826 കോടി ഡോളറായി.
അതേസമയം, സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 178 കോടി ഡോളര്‍ ഉയര്‍ന്ന് 6,740 കോടി ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വലിയ തോതില്‍ പണം പിന്‍വലിച്ചതോടെ രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് പൊതുമേഖല ബാങ്കുകള്‍ വഴി വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചതാണ് വിദേശ നാണയ ശേഖരം കുറച്ചത്.